ധനകാര്യം

വാട്ട്‌സ് ആപ്പിലെ 'ഗ്രൂപ്പുകളി' ഇനിയില്ല; അനുവാദമില്ലാതെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാവില്ല, പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

റിയാത്ത വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള മെസേജുകള്‍ വന്ന് ഫോണ്‍ ഹാങായിട്ടുണ്ടോ? എന്നാല്‍ ആ വലിയ തലവേദന ഒഴിയുകയാണ്. പുതിയ പതിപ്പിലേക്ക് ഒന്ന് അപ്‌ഡേറ്റ് ചെയ്ത് സെറ്റിങ്‌സ് മാറ്റിയാല്‍ മാത്രം മതി. വ്യക്തികളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന് അനുവാദം നിര്‍ബന്ധമാക്കിയുള്ള ഫീച്ചറാണ് വാട്ട്‌സാപ്പ് പുറത്തിറക്കിയത്. ഇതോടെ പരിചയമില്ലാത്ത ആളുകള്‍ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്ന രീതി അവസാനിക്കും. 

പുതിയ പതിപ്പിലേക്ക് മാറുന്നതോടെ ഗ്രൂപ്പ്‌സ് എന്ന പുതിയ വിഭാഗം  കൂടി പ്രൈവസി സെറ്റിങ്‌സില്‍ പ്രത്യക്ഷമാകും. 'നോബഡി, മൈ കോണ്‍ടാക്ട്‌സ്, എവരിവണ്‍' എന്നിവയാണ് ഓപ്ഷനുകള്‍. ഇതില്‍ നിന്നും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. നോബഡി ഓപ്ഷന്‍ കൊടുത്താല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതിന് മുമ്പായി ഗ്രൂപ്പ് അഡ്മിനില്‍ നിന്നും സന്ദേശം നിങ്ങളുടെ ഫോണിലേക്ക് എത്തും. അനുവാദം നല്‍കുകയോ നിരസിക്കുകയോ ചെയ്യാം. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് തവണ നിങ്ങള്‍ എക്‌സിറ്റായാല്‍ അതേ അഡ്മിന് പിന്നീട് നിങ്ങളെ ആ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനാവില്ല. 

അനുവാദമില്ലാതെ വ്യക്തികളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയമാണ് വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.അനുമതി വാങ്ങിയ ശേഷം ഗ്രൂപ്പുകളില്‍ ചേര്‍ത്താല്‍ മതിയെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു