ധനകാര്യം

സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വെയ്‌സിന്റെ എല്ലാ സര്‍വീസുകളും ഇന്ന് രാത്രിയോടെ നിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തുന്നു. സര്‍വീസ് നടത്തുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനക്കമ്പനിയുടെ ഈ നടപടി. 

ബുധനാഴ്ച രാത്രി 10.30ന് അമൃത്സറില്‍ നിന്നും മുംബൈക്കുളള വിമാനം നിലത്തിറക്കുന്നതോടെ സര്‍വീസുകള്‍ നിര്‍ത്തുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയില്‍ സര്‍വീസുകള്‍ തുടര്‍ന്ന് കൊണ്ടുപോവാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. 

അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നത്. നിലവിലുള്ള സാമ്പത്തിക സ്ഥിതിയില്‍ അധിക ഫണ്ട് ലഭിക്കാതെ വിമാന സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ കമ്പനി നിര്‍ത്തിവച്ചിരുന്നു. 

120 ലേറെ വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയിലായതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവാത്ത സാഹചര്യമുണ്ടായി. വിദേശ കൊറിയര്‍ കമ്പനിക്ക് വന്‍തുക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനം ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍നിന്ന് ജപ്തി ചെയ്ത സംഭവവും ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ