ധനകാര്യം

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെടാം; നിയമം ലംഘിച്ചാല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ കീശ കീറും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതിനു മുന്നോടിയായി, 'ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ' എന്ന പ്രചാരണവുമായി മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും രംഗത്തെത്തി. നേരത്തേ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബര്‍ ഒന്നിനു ശേഷമാണെങ്കില്‍ വര്‍ധന ബാധകമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു. 

മദ്യപിച്ചുളള ഡ്രൈവിങ്ങിന് 2000 രൂപ മുതല്‍ 10,000 രൂപ വരെ പിഴത്തുക ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമഭേദഗതി.ഹെല്‍മറ്റ് / സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1000, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ 5000, മത്സരയോട്ടം 5000, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം 10,000 എന്നിങ്ങനെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുളള പിഴത്തുക. 

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപയും അപകടകരമായ ഡ്രൈവിങ്ങിന് 1000 മുതല്‍ 5000 രൂപയും വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍ 5000 മുതല്‍ 10000 രൂപ വരെയും പിഴ ചുമത്താന്‍ നിയമഭേദഗതി അനുവദിക്കുന്നു. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താനും അധികൃതരെ നിയമം അനുവദിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍