ധനകാര്യം

അതെല്ലാം വ്യാജപ്രചാരണം മാത്രം; ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാനതീയതി നാളെ തന്നെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി നീട്ടിയെന്നത് വ്യാജപ്രചാരമെന്ന് ആദായനികുതി വകുപ്പ്. ശനിയാഴ്ചയാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാനതീയതിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്നാണ് വ്യാജപ്രചാരണം. ധനമന്ത്രാലയത്തിന്റെ ഉത്തരവ് എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം നടക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ ഇടപെടല്‍. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി നാളെ അവസാനിക്കുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ജൂലൈയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള സമയപരിധി ആഗസ്റ്റ് 31 വരെ ആദായനികുതി നീട്ടുകയായിരുന്നു. തുടര്‍ന്ന് ഒരു മാസം കൂടി സമയപരിധി നീട്ടിയെന്ന തരത്തിലായിരുന്നു വ്യാജപ്രചാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്