ധനകാര്യം

ട്വിറ്റര്‍ ആസ്ഥാനത്ത് ബോംബ് എന്ന് ട്വീറ്റ്, ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ട്വിറ്റര്‍ സഹസ്ഥാപകന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. ചക്കിള്‍ സ്‌ക്വാഡ് എന്ന ഗ്രൂപ്പാണ് ട്വിറ്റര്‍ സിഇഒ ആയ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ട്വിറ്റര്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഹാക്കര്‍മാര്‍ വംശീയ അധിക്ഷേപങ്ങള്‍ ഈ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. 15 മിനിറ്റോളം ഈ ട്വീറ്റുകള്‍ ഡോര്‍സിയുടെ അക്കൗണ്ടില്‍ കിടന്നു. 

ട്വിറ്റര്‍ ആസ്ഥാനത്ത് ബോംബ് വെച്ചിരിക്കുന്നു എന്ന ട്വീറ്റും ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നുമുണ്ടായി. നാല് ദശലക്ഷത്തോളം ഫോളോവേഴ്‌സാണ് ഡോര്‍സിക്കുള്ളത്. എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഈ അക്കൗണ്ട് വീണ്ടെടുത്തതായി ട്വിറ്റര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍