ധനകാര്യം

പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, 79ലേക്ക്; ഒരു മാസത്തിനിടെ രണ്ടു രൂപയുടെ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.ഒരു മാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധയാണ് ഉണ്ടായത്.കഴിഞ്ഞ പത്തുദിവസത്തിനിടെ മാത്രം ഒരു രൂപയോളമാണ് വില ഉയര്‍ന്നത്. അതേസമയം ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമില്ല.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപ 39 പൈസയായാണ് വില ഉയര്‍ന്നത്. എട്ടു പൈസയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പത്തുദിവസം മുന്‍പ് 77 രൂപ 48 പൈസയായിരുന്നു പെട്രോള്‍ വില. ഒരു ലിറ്റര്‍ ഡീസലിന് 70 രൂപ 81 പൈസ നല്‍കണം.

77 രൂപ രണ്ടുപൈസയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില. പത്തുദിവസം മുന്‍പ് ഇത് 76 രൂപ 12 പൈസയായിരുന്നു. ഡീസലിന് 69 രൂപ 47 പൈസ നല്‍കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍