ധനകാര്യം

മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു; വര്‍ധന 42 ശതമാനം വരെ, പുതിയ നിരക്കുകള്‍ മറ്റന്നാള്‍ മുതല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്ക് കുത്തനെ
ഉയര്‍ത്തി വൊഡഫോണ്‍- ഐഡിയ. ഇതോടെ പഴയ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകളില്‍ നിരക്ക് 42 ശതമാനം വരെ ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞപാദത്തില്‍ 52000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. 

 2, 28,84,365 ദിവസങ്ങള്‍ കാലാവധിയുളള വിവിധ പ്ലാനുകള്‍ കമ്പനി പ്രഖ്യാപിച്ചു. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടുപിടിച്ച് മറ്റു സേവനദാതാക്കളും നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.നഷ്ടം കണക്കിലെടുത്ത് വൊഡാഫോണ്‍- ഐഡിയയ്ക്ക് പുറമേ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍