ധനകാര്യം

വളര്‍ച്ച ദുര്‍ബലമായിട്ടും സാമ്പത്തിക വ്യവസ്ഥ സുസ്ഥിരം: ആര്‍ബിഐ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഭ്യന്തര വളര്‍ച്ച ദുര്‍ബലമായിട്ടും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂലധനസഹായം ഉറപ്പാക്കിയതോടെ ബാങ്കിങ് മേഖലയും പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്നതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നിരുന്നാലും ആഗോള ആഭ്യന്തര സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ ഉപഭോഗവും നിക്ഷേപവും ഉയര്‍ത്തുന്നത് വെല്ലുവിളിയായി തുടരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എങ്കിലും രാജ്യത്തിലേക്കുളള മൂലധന ഒഴുക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള സാമ്പത്തിക തളര്‍ച്ചയുടെ ഫലമായി കയറ്റുമതിമേഖല പ്രതിസന്ധി നേരിടുമ്പോഴും കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമായി നില്‍ക്കുന്നത് ആശ്വാസം പകരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യ മേഖല ബാങ്കുകളുടെ വായ്പ വളര്‍ച്ച ഇരട്ട അക്കമായി 16.5 ശതമാനമായി ഉയര്‍ന്നെങ്കിലും മൊത്തത്തില്‍ ബാങ്കിങ് മേഖലയില്‍ വായ്പ വളര്‍ച്ച 8.7 ശതമാനമായി താഴ്ന്നു.2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൊത്തം ഡിമാന്‍ഡ് കുറഞ്ഞു. ഇതിനകം തന്നെ മന്ദഗതിയിലായ സാമ്പത്തിക വളര്‍ച്ചക്ക് ഇത് ആക്കംകൂട്ടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ