ധനകാര്യം

എസ്ബിഐ എടിഎമ്മില്‍ കയറുന്നവര്‍ കയ്യില്‍ ഫോണ്‍ കരുതിക്കോ; പണം പിന്‍വലിക്കാന്‍ ഒടിപി സംവിധാനം വരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനവുമായി എസ്ബിഐ. രാജ്യത്തെ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ഫോണില്‍ വരുന്ന ഒടിപി അടിച്ചുകൊടുക്കണം. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 

രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം കൊണ്ടുവരുന്നത്. എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരുംം. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം പിന്‍വലിക്കാം. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന എസ്ബിഐ അക്കൗണ്ടുള്ളവര്‍ക്ക് ഈ സംവിധാനമുണ്ടാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു