ധനകാര്യം

പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭിക്കില്ല; സേവനം ഇല്ലാതെയാകുന്ന ഫോണുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്‌സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പുതുവര്‍ഷത്തില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നിരവധി ഉപയോക്താക്കള്‍ക്ക് ലഭിക്കാതെ വരും. ഇത്തരം ഫോണുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.

വിന്‍ഡോസ് ഫോണുകളുമായുളള സഹകരണം വാട്‌സ് ആപ്പ് ഇന്ന് അവസാനിപ്പിക്കും.  അതായത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നാളെ മുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല.

ഇതൊടൊപ്പം വിവിധ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും വൈകാതെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും വാട്‌സ് ആപ്പ് തീരുമാനിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ്2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലുമാണ് അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിക്കുന്നത്. അതായത് ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ് ആപ്പ് സേവനം വൈകാതെ ലഭിക്കാതെ വരുമെന്ന് സാരം. പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വാട്‌സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാകുമെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.

അതേസമയം സമയപരിധി തീരുന്നതിന് മുമ്പ് വരെയുളള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്‌സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷന്‍ ഉണ്ട്. അതുവഴി ചാറ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?