ധനകാര്യം

സ്വര്‍ണവില ഒന്‍പതുമാസത്തെ ഉയര്‍ന്ന നിലയില്‍; പവന് 120 രൂപ വര്‍ധിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.ഇന്ന് പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില 24720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3090 രൂപയായി.

കഴിഞ്ഞദിവസം പവന് 24600 രൂപ രേഖപ്പെടുത്തി സ്വര്‍ണവില ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനവും അമേരിക്ക- ചൈന വ്യാപാരത്തിലെ നഷ്ടസാധ്യതയും കണക്കിലെടുത്താണ് സ്വര്‍ണവില കുതിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഒന്‍പതുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിനില്‍ക്കുകയാണ്. ഒരു ഔണ്‍സിന് 1321 ഡോളര്‍ എന്ന നിരക്കിലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍