ധനകാര്യം

25ന് മുന്‍പ് ഹാജരാകണം: ട്വിറ്റര്‍ സിഇഒയ്ക്ക് കര്‍ശന നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിയുടെ മുന്നില്‍ ഫെബ്രുവരി 25ന് മുന്‍പ് ഹാജരാകണമെന്ന് ട്വിറ്റര്‍ സിഇഒയ്ക്ക് കര്‍ശന നിര്‍ദേശം. വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സമിതിക്ക് മുന്‍പാണ് ഹാജരാകേണ്ടത്. സമിതി ചെയര്‍മാനായ ബിജെപി എംപി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി ട്വിറ്റര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ യോഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയാണ് ചെയ്തത്. നേരത്തെ ഫെബ്രുവരി ഏഴിന് തീരുമാനിച്ചിരുന്ന യോഗം പിന്നീട് ഫെബ്രുവരി 11 ലേക്ക് മാറ്റുകയായിരുന്നു. 

അമേരിക്കന്‍ സ്വദേശിയായ ജാക്ക് ഡോഴ്‌സിയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഇന്ത്യയുടെ സിഇഒ എന്ന സാമൂഹിക മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയിലാണ് ട്വിറ്റര്‍ തലവനോട് ഹാജരാവാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ഹാജരാവാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ സമിതിക്ക് കത്തയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി