ധനകാര്യം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിനിരക്ക് ഉയര്‍ത്തി; 8.65 ശതമാനമാക്കി വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിനിരക്ക് ഉയര്‍ത്തി. 8.55 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായാണ് ഉയര്‍ത്തിയത്. 2018-19 സാമ്പത്തിക വര്‍ഷത്തെ പലിശനിരക്കാണ് ഉയര്‍ത്തിയത്.

ആറു കോടി നിക്ഷേപക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇപിഎഫ്ഒ ട്രസ്റ്റി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രസ്റ്റി യോഗത്തിന്റെ തീരുമാനം ധനമന്ത്രാലയം അംഗീകരിക്കുന്നതോടെ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരും. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പലിശനിരക്ക് താഴ്ത്തി നിശ്ചയിക്കുന്നതില്‍ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായിരുന്നു. ഇതും പലിശനിരക്ക് ഉയര്‍ത്തുന്നതിനെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും