ധനകാര്യം

'ഇനി ചാനല്‍ മാറ്റി കളിയ്ക്കാമെന്ന് വിചാരിക്കേണ്ട'; ഡിടിഎച്ച്, കേബിള്‍ ടിവി വിതരണക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ട്രായ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ചാനല്‍ നമ്പറുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇഷ്ടമുളള ചാനല്‍ എവിടെ എന്ന് പരതേണ്ടി വരുന്ന അവസ്ഥ പലപ്പോഴും പരാതികള്‍ക്കും കാരണമാകാറുണ്ട്. ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ടെലികോം നിയന്ത്രണസംവിധാനമായ ട്രായ്.

ഒരേ സ്വഭാവമുളള ചാനലുകള്‍ ഒരുമിച്ച് ലഭിക്കുന്നുണ്ടെന്നും ഒരു ചാനല്‍ കാലാകാലങ്ങളായി ഒരേ നമ്പറില്‍ തന്നെ കിട്ടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേബിള്‍ ടിവി ചാനല്‍ വിതരണക്കാര്‍ക്കും ഡിടിഎച്ച് സേവനദാതാക്കള്‍ക്കും ട്രായ് നിര്‍ദേശം നല്‍കി. ഈ രംഗത്ത് ട്രായ് നടപ്പിലാക്കിയ പരിഷ്‌കരണനടപടികളുടെ ഭാഗമായാണ് പുതിയ നടപടി. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രായിയുടെ ഉത്തരവില്‍ പറയുന്നു.

നിലവില്‍ ചില ചാനലുകള്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ട്രായിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരേ സ്വഭാവമുളള ചാനലുകള്‍ ഒരു തലക്കെട്ടിന്റെ താഴെ ക്രമീകരിക്കണമെന്ന് ട്രായിയുടെ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഉദാഹരണമായി എല്ലാ ന്യൂസ് ചാനലുകള്‍ ന്യൂസ് ആന്റ് കറന്റ് അഫയേഴ്‌സിന്റെ കീഴില്‍ ക്രമീകരിക്കണമെന്നതാണ് നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍