ധനകാര്യം

കൊലയാളി ഗെയിമുകളെ പ്രോത്സാഹിപ്പിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി യൂട്യൂബ് 

സമകാലിക മലയാളം ഡെസ്ക്


കൊലയാളി ഗെയിം മോമോ ചലഞ്ചിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളുടെ തെളിവുകള്‍ ഒന്നും ഇതുവരെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂട്യൂബ്. അപകടകരമായ ചലഞ്ചുകളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോയകള്‍ തങ്ങളുടെ പോളിസിക്ക് എതിരാണെന്ന് യൂട്യൂബ് അറിയിച്ചു. അത്തരത്തിലുള്ള വീഡിയോകള്‍ പ്രോത്സാഹിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു. 

കൊലയാളി ഗെയിം ആയ മോമോ ചലഞ്ച് ഉള്‍പ്പെടെ ജീവന്‍ അപകടത്തിലാക്കുന്ന പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇതിനെതിരെ ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചുവരുന്ന പശ്ചാതലത്തിലാണ് മുന്നറിയിപ്പുമായി യൂട്യൂബും രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി