ധനകാര്യം

ഇന്റര്‍നെറ്റ് നിയന്ത്രണം ശക്തമാക്കാന്‍ ജിയോ;  പ്രോക്‌സി വെബ്‌സൈറ്റുകള്‍ക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകള്‍ വിപിഎന്‍, പ്രോക്‌സി നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചിരുന്നത്. 

കഴിഞ്ഞയാഴ്ച റെഡ്ഡിറ്റിലാണ് പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. ആല്‍ഫഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്‌സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നു. പിന്നാലെ നിരവധിയാളുകള്‍ ഇതേ കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''