ധനകാര്യം

വാഹനം രൂപം മാറ്റുന്നവര്‍ ശ്രദ്ധിക്കുക; രജിസ്‌ട്രേഷന്‍ കിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശബ്രാന്‍ഡുകളുടെ മാതൃകയില്‍ വാഹനങ്ങള്‍ മോടിക്കൂട്ടുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. പലപ്പോഴും വാങ്ങുന്ന സമയത്തുളള വാഹനത്തിന്റെ രൂപകല്‍പ്പന തന്നെ പാടേ മാറ്റിയാണ് മോടിക്കൂട്ടല്‍ തകൃതിയായി നടക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത്തരം അടിമുടി മാറ്റം വേണ്ട എന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. അത്തരത്തില്‍ മോടിക്കൂട്ടുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഉല്‍പ്പാദനസമയത്തുളള വാഹനത്തിന്റെ രൂപകല്‍പ്പന( സ്‌പെസിഫിക്കേഷന്‍) അതേപോലെ തുടരണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മോട്ടോര്‍ വാഹനനിയമത്തിലെ 52(1) വകുപ്പ് അനുസരിച്ചുളള രൂപകല്‍പ്പന അതേപോലെ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവ് തളളിയാണ് സുപ്രിംകോടതി ഇടപെടല്‍.

മോട്ടോര്‍ വാഹനനിയമത്തിന് വിധേയമായി വാഹനത്തിന്റെ നിറംമാറ്റുന്നത് ഉള്‍പ്പെടെ ചുരുക്കം ചില ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് കുഴപ്പമില്ല. എന്നാല്‍ വാഹനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ രജിസ്‌ട്രേഷന്‍ നല്‍കേണ്ടതില്ല എന്നാണ് സുപ്രിംകോടതിയുടെ ഉത്തരവില്‍ പറയുന്നത്. അതായത് വാഹനത്തിന്റെ ബോഡി, ചെയ്‌സ് എന്നിവയെ ബാധിക്കുന്നവിധത്തില്‍ മാറ്റം വരുത്തുന്നത് രജിസ്‌ട്രേഷന്റെ പരിധിയില്‍ വരില്ലെന്ന് സാരം.

ജസ്റ്റിസ് അരുണ്‍ മിശ്രയും വിനിത് ശരണും ഉള്‍പ്പെടുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പുതിയ എഞ്ചിന്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചാലും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടു കൂടി മാത്രമേ ഇത് നിര്‍വഹിക്കാന്‍ പാടുളളുവെന്നും സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍ വായുമലിനീകരണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന സിഎന്‍ജി ഇന്ധന കിറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് പുതിയ ഉത്തരവ് ബാധകമല്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'