ധനകാര്യം

130 രൂപയ്ക്ക് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും; വ്യക്തത വരുത്തി ട്രായി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  130 രൂപയ്ക്ക് പ്രേക്ഷകന് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും ഉള്‍പ്പെടുമെന്ന് ട്രായി. ടെലിവിഷന്‍ രംഗത്ത് കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തത വരുത്തി ട്രായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ 100 ചാനലുകള്‍ ലഭിക്കുന്ന 130 രൂപയുടെ ബേസിക്ക് പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പേ ചാനലും 
ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുളള അവസരമാണ് ലഭിക്കുക. ഡിടിഎച്ചിനും കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇത് ബാധകമാണെന്നും ട്രായ് വ്യക്തമാക്കി.

പേ ചാനല്‍, അലാകാര്‍ട്ടെ, ബൊക്കെ എന്നിങ്ങനെ രൂപത്തില്‍ പട്ടികയിലുളള ചാനലുകളില്‍ നിന്ന് 100 എണ്ണം തെരഞ്ഞെടുക്കാനുളള അവകാശമാണ് പ്രേക്ഷകന് ലഭിച്ചിരിക്കുന്നത്. നിര്‍ദിഷ്ട എണ്ണം ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചതായി ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 20 രൂപ അധികം നല്‍കി 25 ചാനലുകള്‍ കൂടി തെരഞ്ഞെടുക്കാനുളള അവസരവും പ്രേക്ഷകനുണ്ട്.

അതേസമയം ഒന്നിലധികം ചാനലുകള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച് പരസ്യം ചെയ്യുന്നത് പ്രേക്ഷക താത്പര്യത്തിന് വിരുദ്ധമാണെന്ന് ട്രായ് പറയുന്നു. അലകാര്‍ട്ടെ രൂപത്തില്‍ നല്‍കുന്ന ചാനലുകള്‍ കാണുന്നതിന് ഈടാക്കുന്ന നിരക്ക് സമര്‍പ്പിക്കാന്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് ജനുവരി 31 വരെ ട്രായ് സമയം അനുവദിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയത്. ഇഷ്ടമുളള ഓപ്ഷനുകള്‍ ആലോചിച്ച് തെരഞ്ഞെടുക്കാനുളള സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍