ധനകാര്യം

ഇന്ദ്ര നൂയി ലോക ബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക്? വൈറ്റ് ഹൗസിന്റെ പരിഗണനയിലെന്ന് യുഎസ് മാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരിയും ആഗോള സോഫ്റ്റ്ഡ്രിങ് ഭീമന്‍ പെപ്‌സികോയുടെ മുന്‍ സിഇഒയുമായ ഇന്ദ്ര നൂയി ലോക ബാങ്ക് പ്രസിഡന്റ് ആവുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദ്ര നൂയി പെപ്‌സികോയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. പന്ത്രണ്ടു വര്‍ഷം ഇവര്‍ പെപ്‌സികോയുടെ നേതൃത്വത്തിലുണ്ടായിരുന്നു. 

്അറുപത്തിമൂന്നുകാരിയായ ഇന്ദ്ര നൂയിയെ ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേത്ത് വൈറ്റ് ഹൗസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ലോകബാങ്ക് അധ്യക്ഷപദത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഇതു നിഷേധിച്ചു. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വൈറ്റ് ഹൗസ് ഇവാന്‍കയെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്