ധനകാര്യം

ഫോൺ വിളിക്കാവുന്ന ഹെൽമെറ്റ് വിപണിയിലെത്തി ; ജാ​ഗ്രത കാണിച്ചില്ലെങ്കിൽ പിടിവീഴും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ എടുക്കാതെ സംസാരിക്കാനും കേള്‍ക്കാനും കഴിയുന്ന സംവിധാനങ്ങളുള്ള 
ഹെൽമെറ്റ് വിപണിയിലെത്തി. ഇരു ചെവിയുടെ ഭാഗങ്ങളിലും ഇന്‍ ബില്‍റ്റ് ഇയര്‍ ഫോണും വായുടെ ഭാഗത്ത് മൈക്രോഫോണുമുള്ളതാണ് പുതിയ ഹെല്‍മെറ്റ്. ഫോൺ പ്രവർത്തിപ്പിക്കാൻ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. 

പ്രമുഖ ഹെല്‍മെറ്റ് നിര്‍മാണക്കമ്പനി വിപണിയിലിറക്കുന്ന ഹെൽമെറ്റിന് ഏതാണ്ട് 2,500 രൂപയാണ് വില. മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കുക മാത്രമല്ല, ആവശ്യത്തിനനുസരിച്ച് പാട്ടും കേള്‍ക്കാം. ഇതിനായുള്ള സംവിധാനവും ഹെൽമെറ്റിലുണ്ട്. 

എന്നാല്‍, ഇത്തരം ഹെല്‍മെറ്റ് ഉപയോഗിച്ച് സംസാരിച്ചുകൊണ്ട് വാഹനമോടിക്കുമ്പോൾ പിടിച്ചാൽ കനത്ത ശിക്ഷയാകും കാത്തിരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഇതിലെ സംവിധാനം ഉപയോഗപ്പെടുത്തി മൊബൈലില്‍ സംസാരിച്ചാല്‍ ​മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം കേസെടുക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നിതിനുള്ള പരമാവധി ശിക്ഷയായിരിക്കും നല്‍കുക. ലൈസന്‍സ് റദ്ദാക്കുകയും ഒപ്പം പിഴയടപ്പിക്കുകയും ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്