ധനകാര്യം

ഇലക്ട്രിക് ഓട്ടോയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഇലക്ട്രിക് ബസുകളും: നിര്‍മ്മാണം കേരളത്തില്‍ത്തന്നെ

സമകാലിക മലയാളം ഡെസ്ക്

ന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സംസ്ഥാനത്തെ നിരത്തുകളില്‍ ഇറക്കുന്നത്. ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കൊപ്പം വൈദ്യുത ബസുകളും നിര്‍മിക്കാനൊരുങ്ങുകയാണ് കെഎഎല്‍. 

ഇലക്ട്രിക് ഓട്ടോറിക്ഷയുടെ നിര്‍മാണോദ്ഘാടനം ജൂലൈ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് നിര്‍വഹിക്കുന്നത്. ഒന്‍പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിര്‍മാണരംഗത്തേക്കും കേരള ഓട്ടോമൊബൈല്‍സ് കടക്കുമെന്നാണ് ചെയര്‍മാന്‍ കരമന ഹരി പത്രസമ്മേളനത്തില്‍ അറിയിച്ചത്. 

അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സര്‍ട്ടിഫിക്കേഷന്‍ കെഎഎല്ലിനു ലഭിച്ചിട്ടുമുണ്ട്. 

ആദ്യഘട്ടമായി പ്രതിവര്‍ഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിപണിയിലെത്തിക്കും. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതി. കിലോമീറ്ററിന് 50 പൈസ മാത്രമായിരിക്കും ഇലക്ട്രിക് ഓട്ടോയുടെ പ്രവര്‍ത്തനച്ചെലവ്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം പലയിടത്തായി വൈദ്യുതി ബോര്‍ഡ് ഒരുക്കുന്നുണ്ട്. വീടുകളില്‍നിന്ന് നേരിട്ടും വാഹനം ചാര്‍ജ് ചെയ്യാം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്ഇഎസ്എസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെ ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നത്. ഇതിനുള്ള സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറിയിട്ടുണ്ട്. 

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി ഐഎസ്ആര്‍ഒയുടെ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കെഎഎല്ലിന്റെ മെഷീന്‍ ഷോപ്പ് ഏഴുകോടി രൂപ ചെലവിട്ട് നവീകരിച്ചു. ഇതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു