ധനകാര്യം

സ്വര്‍ണത്തിന് റെക്കോഡ് വില; പവന് 280 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വില. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധന 35 രൂപ.

പവന്‍ വില ഇന്നത്തെ വര്‍ധനയോടെ 25,800 രൂപയായി. 3225 രൂപയാണ് ഗ്രാമിന്റെ വില. 

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3210 രൂപയായാണ് ബജറ്റ് ദിനത്തില്‍ വില ഉയര്‍ന്നത്.

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ നിലവില്‍ 10 ശതമാനമാണ്. ഇതാണ് പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തിയത്. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും നികുതി 12.5 ശതമാനമാക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന