ധനകാര്യം

മാസ് റിക്രൂട്ട്‌മെന്റിന് ഇന്‍ഫോസിസ്, ഒറ്റയടിക്ക് 18000 പേര്‍ക്ക് ജോലി നല്‍കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഐടി കമ്പനിയായ ഇന്‍ഫോസിസ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇവിടെ നിലവില്‍ 2.29 ലക്ഷം ജീവനക്കാരാണ് ഇപ്പോഴുള്ളത്. 

2019 അവസാനിക്കുന്നതിന് മുന്‍പ് സര്‍വകലാശാലകളില്‍ നിന്ന് 18000 പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 8000 പേര്‍ക്ക് കമ്പനി ജോലി നല്‍കി. ഇതില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്. 

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ റിക്രൂട്ട്‌മെന്റ് നിരക്ക് 23.4 ശതമാനമെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ റിക്രൂട്ട്‌മെന്റ് നിരക്ക് 20.4 ശതമാനമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി