ധനകാര്യം

പതിനൊന്നു വര്‍ഷമായിട്ടും മാറ്റമില്ലാതെ മുകേഷ് അംബാനിയുടെ ശമ്പളം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പതിനൊന്ന് വര്‍ഷം കൊണ്ട് റിലയന്‍സ് എന്ന വ്യവസായഭീമന്‍ ഒരുപാടു വളര്‍ന്നു. ടെലികോം ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചാണ് മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ മുന്നേറ്റം. എന്നാല്‍ പോയ വര്‍ഷങ്ങളില്‍ റിലയന്‍സ് എന്ന വ്യവസായശൃംഖലയുടെ നെടുംതൂണായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വാങ്ങിയിരുന്ന വാര്‍ഷിക ശമ്പളത്തിന്റെ തുകയില്‍ മുകേഷ് അംബാനി മാറ്റം വരുത്തിയിരുന്നില്ല. പതിനൊന്നാമത്തെ വര്‍ഷവും ഈ പതിവില്‍ മാറ്റം വരുതാതെ മാതൃകയാകുകയാണ് മുകേഷ് അംബാനി.


2008-09 മുതല്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷകാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ശമ്പളമായി മുകേഷ് അംബാനി കൈപ്പറ്റുന്നത് 15 കോടി രൂപയാണ്. കമ്മീഷനും മറ്റു ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ശമ്പളം.മുകേഷ് അംബാനിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായ കാലഘട്ടത്തിലാണ് ശമ്പളത്തിന് പരിധി നിശ്ചയിച്ച് കൊണ്ട് കമ്പനിയുടെ തലവന്റെ വേറിട്ട ശൈലി. 2009 ഒക്ടോബറില്‍ സിഇഒമാരുടെ ക്രമാതീതമായ ശമ്പളവര്‍ധനയെ സംബന്ധിച്ച സംവാദത്തിനിടെയാണ് അംബാനി സ്വമേധയാ ശമ്പളത്തിന് പരിധി നിശ്ചയിച്ചത്. ഇതാണ് ഇപ്പോഴും മുകേഷ് അംബാനി തുടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം