ധനകാര്യം

ബിഎസ്എന്‍എല്ലിന്റെ ഏറ്റവും വലിയ കസ്റ്റമര്‍ റിലയന്‍സ് ജിയോ!

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതു മേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഏറ്റവും കൂടുതല്‍ ടവറുകള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളത് റിലയന്‍സ് ജിയോ ആണെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബിഎസ്എന്‍എല്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 13,051 ടവറുകളാണ് വാടകയ്ക്കു നല്‍കിയിട്ടുള്ളത്. ഇതില്‍ 8307 എണ്ണം എടുത്തിട്ടുള്ളത് റിലയന്‍സ് ജിയോ ആണ്. എംടിഎന്‍എല്‍ വാടകയ്ക്കു നല്‍കിയിട്ടുള്ള 392 ടവറുകളില്‍ 137 എണ്ണവും ജിയോക്കാണെന്ന് മന്ത്രി പറഞ്ഞു.

ബിഎസ്എന്‍എല്‍ എയര്‍ ടെലിന് 2761 ടവറുകളും വോഡഫോണിന് 892 ടവറുകളും ഐഡിയയ്ക്ക് 941 ടവറുകളും സിഫിക്ക് 127 ടവറുകളും നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ടവറിന് 21,000 രൂപ മുതല്‍ 38,700 രൂപ വരെ പ്രതിമാസ വാടകയായി ഈടാക്കുന്നുണ്ട്. 30,000 മുതല്‍ ഒന്നര ലക്ഷം വരെയാണ് എംടിഎന്‍എല്‍ ഈടാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു