ധനകാര്യം

കരിപ്പൂരിനെ പിന്നിലാക്കി കണ്ണൂരിന്റെ കുതിപ്പ് ; ഏപ്രിലും മെയിലും ഒരു ലക്ഷത്തിലധികം യാത്രക്കാര്‍, 956 ആഭ്യന്തര സര്‍വീസുകള്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഉദ്ഘാടനം നടന്ന് ആറുമാസത്തിനുളളില്‍ തന്നെ കരിപ്പൂരിനെ പിന്തളളി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രതീക്ഷകളെ കവച്ചുവെയ്ക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കുതിപ്പെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഇതിനോടകം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തെ പിന്തളളിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ മറ്റു പുതിയ വിമാനത്താവളങ്ങളുടെ വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ കണ്ണൂരിന്റെ കുതിപ്പ് തിളക്കമാര്‍ന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. 2018 ഡിസംബറിലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന മാസത്തില്‍ 31,269 പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി പറന്നത്. ഇതില്‍ 15,260 പേര്‍ രാജ്യാന്തര വിമാനയാത്രക്കാരാണ്. ജനുവരിയില്‍ യാത്രക്കാരുടെ എണ്ണം 51,119 ആയി ഉയര്‍ന്നു. 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ഫെബ്രുവരിയില്‍ ഇത് 58, 353 ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ രാജ്യാന്തര വിമാനസര്‍വീസുകളുടെയും ആഭ്യന്തര സര്‍വീസുകളുടെയും എണ്ണത്തില്‍  വര്‍ധനയുണ്ടായി. ആഭ്യന്തര വിമാനസര്‍വീസ് 480 ആയിട്ടാണ് ഉയര്‍ന്നത്.

മാര്‍ച്ചില്‍ രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണം 47,411 ആയി വര്‍ധിച്ചു. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 36,478 ആയിട്ടാണ് ഉയര്‍ന്നത്. ഏപ്രിലിലാണ് ഏറ്റവുമധികം യാത്രക്കാര്‍ വിമാനത്താവളത്തെ ആശ്രയിച്ചത്. 1,41, 426 യാത്രക്കാരാണ് ഇവിടെ നിന്ന് പറന്നത്. ഇത് തിളക്കമാര്‍ന്ന നേട്ടമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മെയിലും ഈ നേട്ടം ആവര്‍ത്തിച്ചു. 1,47, 733 പേരാണ് പറന്നത്. ഇക്കാലയളവില്‍ ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 956 ആയി ഉയര്‍ന്നു.  384 രാജ്യാന്തര സര്‍വീസുകളാണ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ