ധനകാര്യം

റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും, വില 11 രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും വിതരണം ചെയ്യും. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തെ 14,350 റേഷന്‍ കടകളില്‍ നിന്നാണ് കുപ്പിവെള്ളം ലഭ്യമാക്കുന്നത്. 11 രൂപയായിരിക്കും വില. 

ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തീരുമാനമായത്. നേരത്തെ, സപ്ലൈകോ വിപണനശാലകളില്‍ 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു. റേഷന്‍ കടകളിലൂടെ കുപ്പിവെള്ളവും ശബരി ഉത്പന്നങ്ങളും കൂടി വില്‍ക്കാന്‍ റേഷന്‍ കടകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. 

കേരളത്തിലെ ബോട്ടില്‍ വാട്ടര്‍ മാനുഫാക്ടറിങ് അസോസിയേഷന്റെ സഹകരണത്തോടെയാണ് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്നത്. അംഗീകൃത കുടിവെള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം