ധനകാര്യം

മത്തിക്ക് 300 രൂപ, അയില കിലോയ്ക്ക് 340 രൂപ; കടല്‍ മീന്‍ വരവ് കുറഞ്ഞതോടെ വില കൂടുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഴിഞ്ഞ മാസം കിലോയ്ക്ക് 160 രൂപയായിരുന്ന മത്തിയുടെ ബുധനാഴ്ചത്തെ വില 300 രൂപ. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപയുമായി. വില ഉയര്‍ന്നതോടെ പാലക്കാട്ടെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഉച്ചയൂണില്‍ നിന്ന് അയിലയും മത്തിയും അപ്രത്യക്ഷ്യമായി. 

ട്രോളിങ്ങിനെ തുടര്‍ന്ന് കടല്‍മീന്‍ വരവ് കുറഞ്ഞതോടെയാണ് വിലവര്‍ധന. ജലാശയങ്ങളില്‍ വളര്‍ത്തു മീനുകള്‍ക്കും വില കൂടിയിട്ടുണ്ട്. 120 മുതല്‍ 180 രൂപവരെയായിരുന്ന ചുരയ്ക്കിപ്പോള്‍ 280 രൂപ നല്‍കണം. 120 രൂപയായിരുന്ന വാളമീനിന് ഇപ്പോള്‍ 200 രൂപയായി. കട്‌ലയുടെ വില 130ല്‍ നിന്ന് 180 രൂപയായി. 

കോഴിക്കോട്ടെ മീന്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് പാലക്കാട്ടേക്ക് കൂടുതല്‍ മീന്‍ എത്തുന്നത്. എന്നാലിപ്പോള്‍ മീനിന്റെ വരവ് പത്തിലൊന്നായി കുറഞ്ഞു. ഹോള്‍സെയില്‍ വില്‍പ്പനയ്ക്കായി കടകളില്‍ 25 ലോഡ് മീന്‍ വന്നിടത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി