ധനകാര്യം

സുരക്ഷയുടെ പേരില്‍ ആവശ്യപ്പെട്ട ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു; ഫെയ്‌സ്ബുക്കില്‍ വീണ്ടും വിവരചോര്‍ച്ച 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹ്യമാധ്യമമായ ഫെയ്‌സ്ബുക്കില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷയുടെ പേരില്‍ ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ ഫെയ്‌സ്ബുക്ക് ചോദിക്കുന്നത് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ നല്‍കിയ ഫോണ്‍ നമ്പറുകള്‍ പരസ്യമായതായാണ് റിപ്പോര്‍ട്ടുകള്‍ .

ഉപഭോക്താവിനെ തിരിച്ചറിയുന്നതിന്റെ ഭാഗമായി ഫോണ്‍ നമ്പര്‍ നല്‍കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ എന്ന പേരിലുളള ഈ സുരക്ഷാ നടപടിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇതുപ്രകാരം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ പുറത്തായതായി ഇമോജിപീഡിയ എന്ന വെബ്‌സൈറ്റിന്റെ ഉടമയായ ജെറമി ബര്‍ജ് അവകാശപ്പെടുന്നു.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്റെ ഭാഗമായി ഫെയ്‌സ്ബുക്കിന് കൈമാറുന്ന ഫോണ്‍ നമ്പറുകള്‍ ഇന്‍സ്റ്റാഗ്രാമിനും വാട്‌സ്ആപ്പിനും പങ്കുവെയ്ക്കുന്നതായി ജെറമി ബര്‍ജ് ആരോപിക്കുന്നു. ഇത്തരത്തില്‍ പങ്കുവെയ്ക്കുന്ന ഫോണ്‍നമ്പറുകള്‍ ഫെയ്‌സ്ബുക്ക് തന്നെ അഡ്വര്‍ടൈസിങ് കമ്പനികള്‍ക്കും മറ്റും കൈമാറുന്നതായി ബര്‍ജ് ചൂണ്ടിക്കാണിക്കുന്നു.

വര്‍ഷങ്ങളായി സുരക്ഷയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ നല്‍കാന്‍ ഉപഭോക്താവിനോട് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അടുത്തകാലത്ത് ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കണമെന്ന് ഫെയ്‌സ്ബുക്ക് വ്യവസ്ഥ കൊണ്ടുവന്നു. ഇത്തരത്തില്‍ കൈമാറുന്ന ഫോണ്‍ നമ്പര്‍ സുരക്ഷിതമാക്കാന്‍ ഉപഭോക്താവിന് മറ്റു വഴികളില്ല എന്നും ജെറമി ബര്‍ജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി