ധനകാര്യം

എ ടി എം തട്ടിപ്പിനെ ഇനി പേടിക്കേണ്ട; വഴി കേരളാ പൊലീസ് പറഞ്ഞു തരും

സമകാലിക മലയാളം ഡെസ്ക്

ടിഎം കാര്‍ഡ് തട്ടിപ്പിനെ പേടിക്കേണ്ടെന്ന് കേരളാ പൊലീസ്. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നതില്‍ നിന്ന് രക്ഷപെടുന്നതിനായി ഉപയോഗത്തിന് ശേഷം കാര്‍ഡുകള്‍ 'ഡിസേബിള്‍' ചെയ്യുന്ന രീതി സ്വീകരിക്കണമെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദ്ദേശം. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിങ് വഴിയും കാര്‍ഡുകള്‍ ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.

ബാങ്കുകളുടെ ആപ്പുകളില്‍ ഉള്ള സര്‍വ്വീസ് റിക്വസ്റ്റ് ഓപ്ഷനില്‍ നിന്നും എടിഎം തെരഞ്ഞെടുക്കുക. അവിടെ നിന്നും മാനേജ് കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാനാവുമെന്നാണ് കേരള പൊലീസ് പറയുന്നത്.

കാര്‍ഡ് സൈ്വപ് ചെയ്തുള്ള പണമിടപാടുകള്‍, ഇ- കൊമേഴ്‌സ് ട്രാന്‍സാക്ഷന്‍, ആഭ്യന്തര സര്‍വ്വീസുകള്‍, ഇന്റര്‍ നാഷ്ണല്‍ യൂസേജ്  തുടങ്ങിയവയില്‍  ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും  താത്കാലികമായി നിര്‍ത്തി വയ്ക്കാം. പിന്നീട് ആവശ്യമുള്ളപ്പോള്‍ ഇവ ആക്ടിവേറ്റ് ചെയ്യാം. ഉപയോക്താക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് ബാങ്കുകളുമായി ബന്ധപ്പെടണമെന്നും പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി