ധനകാര്യം

ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം ; ട്രെയിൻ ടിക്കറ്റിനും ഇനി ​ഗൂ​ഗിൾ പേ

സമകാലിക മലയാളം ഡെസ്ക്

ട്രെയിൻ ടിക്കറ്റുകൾ ഇനി മുതൽ ​ഗൂ​ഗിൾ പേ വഴിയും ബുക്ക് ചെയ്യാം. ഐആർസിടിസിയും ​ഗൂ​ഗിൾ പേയും ഇത് സംബന്ധിച്ച ധാരണയിൽ കഴിഞ്ഞയാഴ്ച എത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ​ഗൂ​ഗിൾ പേയുടെ പരിഷ്കരിച്ച പതിപ്പാണ് ഉപയോ​ഗിക്കേണ്ടത്. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും ഉപയോക്താക്കൾ ഐആർസിടിസി സൈറ്റിലേക്ക് പോകേണ്ടതില്ല. 

ഗൂഗിൾ പേ തുറന്നതിന് ശേഷം ട്രെയിൻ ഓപ‌്ഷനിൽനിന്ന‌് "ബുക്ക് ട്രെയിൻ ടിക്കറ്റ്‌സ്' ക്ലിക്ക് ചെയ്യുക. സ്റ്റേഷൻ, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകിയാൽ ആ റൂട്ടിലുള്ള ട്രെയിനുകളുടെ പട്ടിക കാണാം. സീറ്റ് തെരഞ്ഞെടുത്തതിന് ശേഷം യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ നൽകുക. പേര്, പ്രായം, ജെൻഡർ എന്നിവ നൽകിയതിനു ശേഷം ബുക്കിങ് വിവരങ്ങൾ സ്ഥിരീകരിക്കുക. പേയ്മെന്റ്  ഓപ്ഷൻ സെലക്‌ട് ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകിയതിനു ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

എത്ര സീറ്റുകൾ ഉണ്ട്, നിശ്ചിത സ്റ്റേഷനിലേക്കെത്താൻ എടുക്കുന്ന സമയം, തുടങ്ങിയവയും ​ഗൂ​ഗിൾ പേയിൽ കാണാൻ സാധിക്കും. പുതിയ മാറ്റത്തോടെ ഓൺലൈൻ ബുക്കിങ് അനായാസമാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഐആർസിടിസി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി