ധനകാര്യം

വൈദ്യുത വാഹനങ്ങള്‍ : പെര്‍മിറ്റ് ഏപ്രില്‍ മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട ഫെയിം പദ്ധതി പ്രകാരം മൂന്നു ചക്രവും നാലു ചക്രവുമുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അടുത്തമാസം മുതല്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക പെര്‍മിറ്റ് എടുക്കണം. പൊതു ഗതാഗതത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പെര്‍മിറ്റ്. പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് ആണിത്. 

ഫെയിം രണ്ടാംഘട്ടം മൂന്നു വര്‍ഷമായാണ് നടപ്പാക്കുന്നത്. പദ്ധതി അടുത്തമാസം
ആരംഭിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്വകാര്യ ഉപയോഗത്തിന് ആകരുതെന്ന് ഡീലര്‍മാര്‍ ഉറപ്പാക്കണമെന്ന് മാര്‍ഗരേഖകളില്‍ വ്യക്തമാക്കുന്നു. അതേസമയം ഇരുചക്ര വാഹനങ്ങള്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാം. 

മൂന്നു ചക്ര വാഹനങ്ങള്‍ക്ക് (വില 5 ലക്ഷം രൂപ) 50,000 രൂപയും നാലു ചക്ര വാഹനങ്ങള്‍ക്ക് ( വില 15 ലക്ഷം രൂപ) 1.5 ലക്ഷം രൂപയും ആനുകൂല്യം ലഭിക്കും. 2015 ല്‍ തുടങ്ങിയ ഫെയിം-1 ല്‍ ഇതുവരെ 895 കോടി രൂപയാണ് ചെലവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി