ധനകാര്യം

ഇനി സെറ്റ് ടോപ് ബോക്‌സ് മാറ്റേണ്ട, ഡിടിഎച്ച് സര്‍വീസ് ദാതാവിനെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ തന്നെ ഡിടിഎച്ച് സര്‍വീസ് ദാതാക്കളെ മാറ്റുന്നതിനുള്ള സംവിധാനം ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്ന് ട്രായ്. നമ്പര്‍ മാറ്റാതെ തന്നെ ടെലികോം സര്‍വീസ് ദാതാക്കളെ മാറ്റുന്ന സംവിധാനം പോലെയാണിത്.

വിവിധ സര്‍വീസ് ദാതാക്കള്‍ക്ക് ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്‌സ് രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ രണ്ടു വര്‍ഷമായി നടന്നുവരികയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ അറിയിച്ചു. ഇതിലെ പ്രധാന തടസങ്ങളെല്ലാം മറികടന്നുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൊബൈല്‍ നമ്പര്‍ മാറാതെ സര്‍വീസ് ദാതാക്കളെ മാറ്റുന്നതിനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഉപയോഗിച്ച് നിലവിലെ സര്‍വീസ് ദാതാവിനെ മാറ്റി പുതിയ ദാതാവിന്റെ വരിക്കാരാവാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍