ധനകാര്യം

വാഹനഉടമകള്‍ക്ക് ആശ്വാസനടപടി; തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനയില്ല, ഇരുചക്രവാഹനങ്ങളുടെ നിരക്ക് 427 രൂപ മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനഉടമകള്‍ക്ക് ആശ്വാസമായി ഇത്തവണ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനയില്ല. ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, വാണിജ്യവാഹനങ്ങള്‍ എന്നിവ കൈവശമുളളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധനയില്ലെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ ഏജന്‍സിയായ ഐആര്‍ഡിഎയാണ് അറിയിച്ചത്. 

കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ചുവരികയായിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.  10 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് എല്ലാവര്‍ഷവും ശരാശരി ഉയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം മാത്രമാണ് ഇതിന് ഒരു അപവാദം. കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹനങ്ങളുടെ ഉള്‍പ്പെടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 10 മുതല്‍ 20 ശതമാനത്തിന്റെ വരെ കുറവുവരുത്തുകയായിരുന്നു. ഇതില്‍ നിന്ന് വ്യത്യസമായി ഇത്തവണ പ്രീമിയം തുക മാറ്റമില്ലാതെ തുടരാനാണ് ഐആര്‍ഡിഎ തീരുമാനിച്ചിരിക്കുന്നത്. 

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ റേറ്റ് നിശ്ചയിച്ച് നല്‍കുന്നത് ഐആര്‍ഡിഎയാണ്. ഇതനുസരിച്ച് വാഹനാപകടങ്ങളുടെ ഇന്‍ഷുറന്‍സ് കവറേജും മറ്റും നിശ്ചയിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ സ്വന്തം നിരക്കുകള്‍ പ്രഖ്യാപിക്കുകയാണ് പതിവ്. ഇത്തവണ സ്വാഭാവികമായി 20 ശതമാനം മുതല്‍ 30 ശതമാനം വരെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയരുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഇതില്‍ ആശ്വാസം നല്‍കുന്ന നടപടിയാണ് ഐആര്‍ഡിഎയുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.

75 സിസി വരെയുളള ഇരുചക്രവാഹനങ്ങള്‍ക്ക് 427 രൂപയാണ് നിലവിലെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക്. 75 മുതല്‍ 150 സിസി വരെയുളള വാഹനങ്ങള്‍ക്ക് ഇത് 720 രൂപയാണ്. എന്‍ജിന്‍ ശേഷി ഉയര്‍ന്ന വാഹനങ്ങള്‍ക്ക് 985 രൂപ പ്രീമിയമായി നല്‍കണം. ചെറിയ കാറുകള്‍ക്ക് 1850 രൂപയാണ് നിരക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍