ധനകാര്യം

ക്യാഷ് ബാക്ക് ഓഫറുകളില്‍ വന്‍തട്ടിപ്പ്; പേ ടിഎം മാളില്‍ 10 കോടിയുടെ ക്രമക്കേട്, ചെറുകിട കച്ചവടക്കാരും ജീവനക്കാരും തമ്മിലുളള അവിശുദ്ധ ബന്ധം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പ്രമുഖ ധനകാര്യ സ്ഥാപനമായ പേ ടിഎമ്മിന്റെ ഇ കോമേഴ്‌സ് സൈറ്റായ പേടി എം മാളില്‍ 10 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. കമ്പനിയുടെ ജീവനക്കാരും ചെറുകിട കച്ചവടക്കാരും ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്യാഷ്ബാക്ക് ഓഫറില്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റക്കാരായ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു.

ദീപാവലിക്ക് ശേഷമാണ് ക്രമക്കേട് കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്യാഷ്ബാക്ക് ഓഫറിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. കമ്പനിയിലെ ചില ജൂനിയര്‍ ജീവനക്കാരും ചെറുകിട കച്ചവടക്കാരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയത്. കമ്പനിയുടെ ഓഡിറ്റ് വിഭാഗം നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതെന്ന് പേ ടിഎമ്മിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനി പ്രഖ്യാപിച്ച ക്യാഷ് ബാക്കിന്റെ നല്ലൊരു ശതമാനം ചെറുകിട കച്ചവടക്കാര്‍ സ്വന്തമാക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറോളം കച്ചവടക്കാരെ ഇടപാടുകളില്‍ നിന്നും നീക്കം ചെയ്തതായി കമ്പനി അറിയിച്ചു.  ഇതിന് പുറമേ ഇതിന് കൂട്ടുനിന്ന 10 ജീവനക്കാരെ പിരിച്ചുവിട്ടതായും വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചു.

ഈ തട്ടിപ്പിന്റെ വ്യാപ്തി 10 കോടി വരുമെന്ന് വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു. ഇനി മുതല്‍ ബ്രാന്‍ഡ് ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നവരെ മാത്രമേ ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് സഹകരിപ്പിക്കൂ. ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു.  തേര്‍ഡ് പാര്‍ട്ടി ഇടപാടുകാരുമായി ചേര്‍ന്ന് വ്യാജ ഓര്‍ഡറുകള്‍ സൃഷ്ടിച്ച് ക്യാഷ് ബാക്ക് ഓഫറുകളില്‍ തിരിമറി നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി