ധനകാര്യം

വിക്കിപീഡിയ പൂര്‍ണമായും നിരോധിച്ച് ചൈന; നിരോധനം ടിയാനെന്മെൻ സ്‌ക്വയര്‍ പ്രക്ഷോഭത്തിന്റെ വാര്‍ഷികത്തിന് മുന്നോടിയായി

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: വിക്കിപീഡിയ പൂര്‍ണമായും നിരോധിച്ച് ചൈന. വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള നിരോധനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്നതായി വിക്കിപീഡിയ വക്താവ് സാമന്ത ലീന്‍ പറഞ്ഞു. 2015 മുതലാണ് വിക്കിപീഡിയയുടെ ചൈനീസ് ഭാഷയിലുള്ള പേജുകള്‍ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 

വിക്കിപീഡിയയുടെ ഇന്റേര്‍ണല്‍ ട്രാഫിക് റിപ്പോര്‍ട്ട്‌സ് വിലയിരുത്തുമ്പോള്‍ ചൈന വിക്കിപീഡിയയ്ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയെന്നാണ് മനസിലാവുന്നതെന്ന് വിക്കിപീഡിയ ഫൗണ്ടേഷന്‍ വക്താവ് പറയുന്നു.
1989ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം ഉള്‍പ്പെടെ ജനാധിപത്യത്തെ കുറിച്ച് പറയുന്ന വിഷയങ്ങളിലെ വിക്കിപീഡിയ ലേഖനങ്ങള്‍ക്ക് ചൈന നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 

ചൈനയില്‍ നിന്നുമുള്ള ഉപയോക്താക്കള്‍ വിക്കിപീഡിയ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തിയതോടെയാണ് വിക്കിപീഡിയയ്ക്ക് പൂര്‍ണമായും ചൈന നിരോധനം ഏര്‍പ്പെടുത്തിയോ എന്ന വിഷയം ശ്രദ്ധയിലേക്കെത്തുന്നത് എന്ന് വിക്കിപീഡിയ വക്താവ് പറയുന്നു. ഏപ്രില്‍ 23 മുതലാണ് ചൈനയില്‍ വിക്കിപീഡിയ ലഭിക്കാതെയായത്. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ചൈനയുടെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി