ധനകാര്യം

വായ്പയെടുത്തവര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത; എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ കുറച്ചു. എല്ലാ വിഭാഗം വായ്പകള്‍ക്കും അഞ്ച് ബേസിസ് പോയിന്റ് കുറവാണ് വരുത്തിയിട്ടുള്ളത്. ഈ മാസം പത്തു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഈ സാമ്പത്തിക വര്‍ഷം എസ്ബിഐ വരുത്തുന്ന തുടര്‍ച്ചയായ ഏഴാമത്തെ നിരക്കു കുറയ്ക്കലാണിത്. ഇതോടെ വാര്‍ഷിക എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ബണ്ട് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്) എട്ടു ശതമാനത്തിലേക്ക് എത്തും. 

നിക്ഷേപ പലിശകളിലും കുറവു വരുത്തിയതായി എസ്ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷപങ്ങളുടെ പലിശയില്‍ പതിനഞ്ച് ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി