ധനകാര്യം

പെട്രോള്‍ വില ഉയരുന്നു, മൂന്നു ദിവസം കൊണ്ട് കൂടിയത് 48 പൈസ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. മൂന്നു ദിവസം കൊണ്ട് 48 പൈസയുടെ വര്‍ധനയാണ് വിലയില്‍ ഉണ്ടായത്. ഡീസല്‍ വിലയില്‍ നാലു ദിവസമായി മാറ്റമില്ല.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 14 പൈസയാണ് ശനിയാഴ്ച വര്‍ധിച്ചത്. വെള്ളിയാഴ്ച 18 പൈസയും വ്യാഴാഴ്ച 16 പൈസയും വര്‍ധിച്ചിരുന്നു. 75.84 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. തിരുവനനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.19 രൂപ നല്‍കണം.

മൂന്നു ദിവസമായി രാജ്യത്ത് ഉടനീളം പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ പതിനാലു പൈസയും ചെന്നൈയില്‍ പതിനഞ്ചു പൈസയുമാണ് ഇന്നു വര്‍ധിച്ചത്. ചെന്നൈയില്‍ മൂന്നു ദിവസം കൊണ്ട് അന്‍പതു പൈസയാണ് കൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു