ധനകാര്യം

പെട്രോള്‍ വില ഉയരുന്നു, ഒരാഴ്ചയ്ക്കിടെ കൂടിയത് ഒരു രൂപയോളം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് ഒരു രൂപയോളം. ഈ മാസത്തിന്റെ തുടക്കത്തില്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെയായിരുന്ന കൊച്ചിയിലെ വില ഇപ്പോള്‍ 76.28ല്‍ എത്തി. 69.53 ആണ് ഡീസല്‍ വില.

പെട്രോള്‍ വില ഈ മാസം തുടക്കം മുതല്‍ നിത്യേനയെന്നോണം നേരിയ വര്‍ധന രേഖപ്പെടുത്തി. മാസം മൊത്തത്തില്‍ ഇതുവരെയെടുക്കുമ്പോള്‍ വര്‍ധന ഒന്നര രൂപയ്ക്ക് അടുത്തെത്തി. കഴിഞ്ഞ ഒരാഴ്ച കൊണ്ടു മാത്രം 92 പൈസയാണ് പെട്രോള്‍ വില ഉയര്‍ന്നത്.

കഴിഞ്ഞ വ്യാഴാഴ്ച പതിനാറു പൈസയാണ് പെട്രോളിന് വില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ 18 പൈസ, 14, 13, 16, 15 എന്നിങ്ങനെ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്നലെയും ഇന്നും വിലയില്‍ മാറ്റമില്ല. 

അതേസമയം ഡീസല്‍ വിലയില്‍ കഴിഞ്ഞയാഴ്ച കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല. ഒരു ദിവസം മാത്രമാണ് ഡീസല്‍ വില ഉയര്‍ന്നത്, അതും അഞ്ചു പൈസയുടെ നേരിയ വര്‍ധന. കഴിഞ്ഞ വ്യാഴാഴ്ച 69.49 രൂപയായിരുന്നു ഡീസല്‍ വില.

തിരുവനന്തപുരത്ത് 77.63 രൂപയും കോഴിക്കോട് 76.61 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു