ധനകാര്യം

പെട്രോള്‍ വീണ്ടും 78ലേക്ക്, വില വര്‍ധന തുടരുന്നു; ഇന്നു കൂടിയത് 16 പൈസ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില എഴുപത്തിയെട്ടിലേക്ക്. ഇന്നു പതിനാറു പൈസ കൂടി ഉയര്‍ന്നതോടെ 77.79 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ രണ്ടു ദിവസം ഒഴികെ പത്തു ദിവസമായി നിത്യേന പെട്രോള്‍ വില വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഒരു രൂപയിലേറെയാണ് ഒരാഴ്ചകൊണ്ട് പെട്രോള്‍ വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെയായിരുന്ന കൊച്ചിയിലെ വില ഇപ്പോള്‍ 76.43ല്‍ എത്തി. 

പെട്രോള്‍ വില ഈ മാസം തുടക്കം മുതല്‍ നിത്യേനയെന്നോണം നേരിയ വര്‍ധന രേഖപ്പെടുത്തി. മാസം മൊത്തത്തില്‍ ഇതുവരെയെടുക്കുമ്പോള്‍ വര്‍ധന ഒന്നര രൂപയ്ക്ക് അടുത്തെത്തി. 

കഴിഞ്ഞ വ്യാഴാഴ്ച പതിനാറു പൈസയാണ് പെട്രോളിന് വില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ 18 പൈസ, 14, 13, 16, 15 എന്നിങ്ങനെ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും പതിനാറു പൈസ വര്‍ധിച്ചു.

അതേസമയം ഡീസല്‍ വിലയില്‍ കഴിഞ്ഞയാഴ്ച കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല. ഒരു ദിവസം മാത്രമാണ് ഡീസല്‍ വില ഉയര്‍ന്നത്, അതും അഞ്ചു പൈസയുടെ നേരിയ വര്‍ധന. കഴിഞ്ഞ വ്യാഴാഴ്ച 70.82 രൂപയായിരുന്നു ഡീസല്‍ വില, ഇന്ന് 70.88 രൂപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്