ധനകാര്യം

വാട്‌സ്ആപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണം, മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ 

സമകാലിക മലയാളം ഡെസ്ക്

വാട്‌സ് ആപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്‌സ് ആപ്പ് നിരന്തരം ഉപയോഗിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ്  ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്. 

ചിത്രങ്ങളും, വീഡിയോകളും ഉള്‍പ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഒരുകാലത്ത് പരസ്യമാവുന്നതില്‍ പ്രശ്‌നമുള്ളവരാണ് നിങ്ങളെങ്കില്‍ വാട്‌സ് ആപ്പ് ഉടന്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ദുരോവ് പറയുന്നത്. വാട്‌സ് ആപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് ദുരോവിന്റെ വാക്കുകള്‍. 

1.6 ബില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനുള്ളത്. ടെലിഗ്രാമിനുള്ളത് 200 മില്യണ്‍ യൂസേഴ്‌സും. തുടര്‍ച്ചയായ രണ്ടാം വട്ടം സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി