ധനകാര്യം

ഇന്ധന വില കുറയുന്നു, രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വില താഴേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തിയ ഇന്ധന വില കുറയുന്നു. രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുണ്ടായി. പെട്രോളിന് ഇന്ന് 19 പൈസയാണ് കുറഞ്ഞത്. ഡീസല്‍ വില എട്ടു പൈസ കുറഞ്ഞു.

ഒരു ലിറ്റര്‍ പെട്രോളിന് 76.35 രൂപയാണ് കൊച്ചിയിലെ വില. കുറഞ്ഞത് 19 പൈസ. ഇന്നലെ പെട്രോള്‍ വിലയില്‍ 10 പൈസയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയോളം തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് വില കുറഞ്ഞത്.

ഡീസല്‍ ലിറ്ററിന് 71.05 രൂപയാണ് കൊച്ചിയിലെ വില. ഇന്നു കുറഞ്ഞത് എട്ടു പൈസ. ഇന്നലെ ഡീസല്‍ വില ഏഴു പൈസ കുറഞ്ഞിരുന്നു.

സൗദിയില്‍ ആരാംകോ എണ്ണക്കിണറില്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ തുടങ്ങിയത്. മൂന്നു രൂപയോളമാണ് പെട്രോളിന് വില വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു