ധനകാര്യം

റിപ്പോ നിരക്കു വീണ്ടും താഴ്ത്തി; ഭവന, വാഹന വായ്പാ പലിശ കുറയും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭവന, വാഹന വായ്പകളുടെ പലിശ വീണ്ടും കുറയ്ക്കാന്‍ സാഹചര്യമൊരുക്കി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തി. 5.15 ശതമാനമായാണ് നിരക്കു കുറച്ചത്.

ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്ന വളര്‍ച്ചാ നിരക്കു തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍ബിഐ നടപടി. വളര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ പലിശ നിരക്കുകള്‍ താഴ്ത്തണമെന്ന് ആര്‍ബിഐ പണവായ്പാ അവലോകന യോഗം വിലയിരുത്തി. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്ന 6.9 ശതമാനത്തില്‍നിന്ന് ആര്‍ബിഐ 6.1 ആയി വെട്ടിക്കുറച്ചു.

ബാങ്കുകള്‍ നല്‍കുന്ന വായ്പയുമായി നേരിട്ടു ബന്ധപ്പെട്ട റിപ്പോ നിരക്ക് 5.40 ശതമാനത്തില്‍നിന്ന് 5.15 ആയാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്‍ബിഐ നിരക്കുകളില്‍ കുറവു വരുത്തുന്നത്. 

റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനമായി കുറയ്ക്കാനും ആര്‍ബിഐ അവലോകന യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി