ധനകാര്യം

വീണ്ടും ആശങ്കയുടെ കണക്കുകള്‍; കാര്‍ വില്‍പ്പനയില്‍ 33 ശതമാനത്തിന്റെ ഇടിവ്, തളര്‍ച്ച തുടര്‍ച്ചയായ പതിനൊന്നാം മാസവും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക തളര്‍ച്ച തുടരുന്നു എന്ന ശക്തമായ സൂചന നല്‍കി, യാത്രവാഹനങ്ങളുടെ വില്‍പ്പനയില്‍ വീണ്ടും ഇടിവ്. സെപ്റ്റംബറില്‍ 23.69 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ പതിനൊന്നാം മാസമാണ് യാത്രവാഹനങ്ങളുടെ വില്‍പ്പനയില്‍ തളര്‍ച്ച നേരിടുന്നത്. വാഹനവിപണിയിലെ തളര്‍ച്ച ജീവനക്കാരുടെ പിരിച്ചുവിടലിനും മറ്റും കാരണമായിട്ടുണ്ട്.

 2,23,317 യാത്രവാഹനങ്ങളാണ് സെപ്റ്റംബറില്‍ വിറ്റഴിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 2,92,660 യൂണിറ്റായിരുന്നു. കാര്‍വില്‍പ്പനയിലും സമാനമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 33 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ 1,31,281 കാറുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്‌ച്ചേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായിട്ടുളള ഇടിവ് 22 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ ഇടിവ് 39 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)