ധനകാര്യം

ഉപഭോക്താക്കളുടെ രോഷം ശമിപ്പിക്കാന്‍ പുതിയ ഓഫറുമായി ജിയോ; 30 മിനിറ്റ് സൗജന്യ ടോക് ടൈം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കിടയിലുളള പ്രതിഷേധം തണുപ്പിക്കാന്‍ പുതിയ പ്ലാനുമായി റിലയന്‍സ് ജിയോ. 30 മിനിറ്റ് സൗജന്യ ടോക് ടൈം അനുവദിക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

പുതിയ പ്ലാന്‍ പ്രഖ്യാപിച്ച ശേഷം ആദ്യം റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഈ ഓഫര്‍ ലഭ്യമാക്കാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആദ്യ ഏഴുദിവസം വരെയാണ് ഇതിന്റെ കാലാവധി. 

മറ്റുടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്കുളള ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ മിനിറ്റിന് ആറുപൈസയുടെ ചെലവുണ്ടെന്നാണ് റിലയന്‍സ് ജിയോ അവകാശപ്പെടുന്നത്. ഈ നഷ്ടം നികത്തുന്നതിന് മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കാനാണ് ജിയോ നീക്കം ആരംഭിച്ചിരുന്നത്. അതിനിടെയാണ് ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമായത്. ഇത് ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ ഓഫര്‍ അവതരിപ്പിക്കാന്‍ ജിയോ നീക്കം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍