ധനകാര്യം

മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്തണം,  കോള്‍ ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനത്തിനെതിരെ എയര്‍ടെല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ സര്‍വീസ് നിരക്കുകള്‍ ഉയര്‍ത്തണമെന്ന് എയര്‍ടെല്‍. ഇപ്പോഴത്തെ നിരക്കുകള്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പര്യാപ്തമല്ലെന്ന് എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. 

മറ്റു സര്‍വീസുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറു പൈസ വച്ച് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനത്തെ എയര്‍ടെല്‍ സിഇഒ വിമര്‍ശിച്ചു. ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ് സാധാരണഗതിയില്‍ ഉപഭോക്താക്കളില്‍നിന്ന ഈടാക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇങ്ങനെയാണ് മൊബൈല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ലേല നിരക്കുകള്‍ വച്ച് 5ജി കമ്പനികള്‍ക്കു താങ്ങാനാവില്ല. സ്‌പെക്ട്രം നിരക്ക് കുറച്ചു നിശ്ചയിക്കേണ്ടതുണ്ടെന്ന് എയര്‍ടെല്‍ സിഇഒ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ