ധനകാര്യം

കിലോയ്ക്ക് 45ല്‍ നിന്ന് 80ലേക്ക്; തക്കാളി വില കുതിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:തക്കാളി വില വീണ്ടും കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലേക്ക് കയറി. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില കുറയ്ക്കാനായി സര്‍ക്കാര്‍ മദര്‍ ഡയറി ഔട്ട്‌ലെറ്റുകളിലൂടെ കുറഞ്ഞ നിരക്കില്‍ തക്കാളി സത്ത് വിതരണം ആരംഭിച്ചിട്ടുണ്ട്. എന്നിട്ടും വില കുറയുന്നില്ലെന്നാണ്് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതാണ് പ്രധാനമായും തക്കാളി വില ഉയരാനിടയാക്കിയത്. ഉപഭോക്ത്യകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം  വ്യാഴാഴ്ച ഡല്‍ഹിയില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയാണ് നിരക്ക്. എന്നാല്‍, വിവിധ ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിരക്ക് കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ