ധനകാര്യം

ഇനി മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ കീശ ചോരും, താരിഫ് പ്ലാന്‍ പുതുക്കി നിശ്ചയിച്ച് ജിയോ

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി:മാസംതോറുമുളള താരിഫ് പ്ലാനിന്റെ നിരക്ക് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വര്‍ധിപ്പിച്ചു. മറ്റു ടെലികോം കമ്പനികളുടെ നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ നല്‍കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതിന്റെ ഭാഗമായാണ് ജിയോയുടെ നടപടി.

28 ദിവസ കാലാവധിയില്‍ അണ്‍ലിമിറ്റിഡ് വോയ്‌സ് കോളും പ്രതിദിനം രണ്ട് ജിബി ഡേറ്റയും നല്‍കി വന്നിരുന്ന 198 രൂപയുടെ പ്ലാന്‍ ജിയോ പുതുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റ അതേപോലെ നിലനിര്‍ത്തിയ പുതിയ പ്ലാന്‍ അനുസരിച്ച് 222 രൂപ നല്‍കണം.മറ്റു ജിയോ ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാമെങ്കിലും മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് 1000 മിനിറ്റ് വരെയെ സൗജന്യം ലഭിക്കൂ. പ്ലാന്‍ പുതുക്കിയത് വഴി 24 രൂപ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരുമെന്ന് അര്‍ത്ഥം.

333 രൂപയുടെ പ്ലാനും ഇതൊടൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 56 ദിവസമാണ് കാലാവധി. പ്രതിദിനം രണ്ട് ജിബി വരെ ഡേറ്റ ലഭിക്കുന്ന പ്ലാനിലും മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ സൗജന്യത്തിന് പരിധിയുണ്ട്. 1000 മിനിറ്റ് വരെയാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കൂ. അതായത് പ്രതിദിനം ഉപഭോക്താവിന് 5.94 രൂപ ചെലവ് ഇനത്തില്‍ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

444 രൂപയുടേതാണ് മറ്റൊരു പ്ലാന്‍. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 1000 മിനുട്ട് വരെ സൗജന്യം ലഭിക്കും.  പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകള്‍ സൗജന്യമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 84 ദിവസമാണ് കാലാവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്