ധനകാര്യം

വേഗം ഈ  ബാങ്ക് അക്കൗണ്ട് ആരംഭിക്കൂ!; സീറോ ബാലന്‍സ് അനുവദിക്കുന്ന എട്ടു ബാങ്കുകള്‍ ഇവ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ന് ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുക എന്നത് ചെലവേറിയ സംഗതിയായി മാറിയിരിക്കുകയാണ്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്നത് പതിവാണ്. പലപ്പോഴും ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പരിധി ഉയര്‍ത്തുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

എന്നാല്‍ മിനിമം ബാലന്‍സിന് പരിധിയില്ലാത്ത അക്കൗണ്ടുകള്‍ അനുവദിക്കുന്ന ബാങ്കുകളും ഇക്കൂട്ടത്തിലുണ്ട്. അതായത് ചില ബാങ്കുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ അനുവദിക്കുന്നുണ്ട് എന്ന് സാരം. അത്തരം ബാങ്ക് അക്കൗണ്ടുകള്‍ ചുവടെ:

1 ഐസിഐസിഐ ബേസിക് സേവിങ്‌സ് അക്കൗണ്ട്

2 എച്ച്ഡിഎഫ്‌സി ബിഎസ്ബിഡിഎ സ്‌മോള്‍ സേവിങ്‌സ് അക്കൗണ്ട്

3 എസ്ബിഐ ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട്

4 ആക്‌സിസ് ബാങ്ക് സ്‌മോള്‍ ബേസിക് സേവിങ്‌സ് അക്കൗണ്ട്

5 ഇന്‍ഡസ് സ്‌മോള്‍ സേവിങ്‌സ് അക്കൗണ്ട്

6 സ്റ്റാന്‍ഡേര്‍ഡ്് ചാര്‍ട്ടേഡ് ബാങ്ക്‌സ് ബേസിക് ബാങ്കിങ് അക്കൗണ്ട്

7 ആര്‍ബിഎല്‍ ബാങ്ക്‌സ് അബാകസ് ഡിജിറ്റല്‍ സേവിങ്‌സ് അക്കൗണ്ട്

8 ഐഡിഎഫ്‌സി ബാങ്ക് പ്രദാം- സേവിങ്‌സ് അക്കൗണ്ട്

എടിഎം/ ഡേബിറ്റ് കാര്‍ഡ് ചാര്‍ജ് ഇല്ല എന്നതാണ് ഇത്തരം അക്കൗണ്ടുകളുടെ മറ്റൊരു പ്രത്യേകത. നെറ്റ് ബാങ്കിങ് സൗജന്യമാണ്. ശമ്പള അക്കൗണ്ട് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരം അക്കൗണ്ടുകള്‍ തുറക്കുന്ന ഇടപാടുകാര്‍ക്ക് സൗജന്യമായി പാസ്ബുക്കും ചെക്ക് ബുക്കും ലഭ്യമാക്കും. എന്നാല്‍ ചില അക്കൗണ്ടുകള്‍ക്ക് പ്രതിമാസം ചെയ്യാന്‍ കഴിയുന്ന ഇടപാടുകള്‍ക്ക് പരിധിയുണ്ട് എന്നതാണ് ന്യൂനത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)