ധനകാര്യം

ആന്ധ്രയില്‍ ലുലു ഗ്രൂപ്പിന് ഭൂമി നല്‍കില്ല; ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച നടപടി റദ്ദാക്കി. 13.83 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിരുന്നത്. ചന്ദ്രബാബു നായിഡു സര്‍ക്കാരായിരുന്നു ഭൂമി നല്‍കിയത്. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ദാക്കി. 

 അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണകക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭൂമി കൈമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. മാസം 4.51 ലക്ഷം രൂപ പാട്ടത്തിനാണ് ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുള്ള ഭൂമി 2017 ജൂലായില്‍ ലുലു ഗ്രൂപ്പിനു നല്‍കിയത്. 2200 കോടി ചെലവില്‍ സമ്മേളനഹാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പണിയുന്നതിനാണ് ഭൂമി കൊടുത്തത്.

പദ്ധതി ലേലംകൊള്ളാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നായിഡു സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു. കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്‌പേട്ടില്‍ 498.93 ഏക്കര്‍ ഭൂമി നായിഡുവിന്റെ ബന്ധുവിന്റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി